2013 kasaragod ldc question paper with answers

2013 kasaragod ldc question paper with answers

This post includes questions taken from the 2013 ldc question paper of Kasaragod district. You can try to solve the question paper yourself like a mock test or you can download the solved question paper with answers as pdf. All questions and the 4 choices are given below. You can read each question carefully, think of an answer and use the “show answer” button to verify it. 

Table of contents

We have classified the questions into 4 main topics as Mathematics and Reasoning (20 questions), General Knowledge and Current Affairs Questions (50 questions), English Language Questions (20 questions) and General Malayalam (10 questions). If you want to jump to any topic, you can use the table of contents. 

Examination details

This exam was conducted for the post of lower division clerk in various departments. Kerala psc conducted this exam in 2013 and the exact date of the test was 09-11-2013. Like always this set of ldc exams was also on district basis. This specific exam was conducted for Kasaragod district. Unlike in 2011 and 2017 this set started at the end of 2013 and completed in 2014. So even if you are searching for the 2014 ldc question paper of Kasaragod district, this is it. The question paper code was 148/2013 and the medium of exam was Malayalam. The answers given below are based on the final answer key by Kerala psc. 

2020 is a golden opportunity for all Kerala psc aspirants, there are a lot of upcoming exams including ld clerk, lgs, police constable, sub inspector etc. If you work hard you will definitely be able to crack it. When it comes to Kerala psc, previous year question papers are the keys to crack it. So let’s begin 


Mathematics and Reasoning

The first 20 Questions (1-20) are the Mathematics and Reasoning Questions from ldc 2013 kasaragod question paper. Take a pen and paper, try to find the answers yourself.

1. 32124 എന്നസംഖ്യയെ 9999എന്ന സംഖ്യ കൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും?

(A) 321207875 (B) 321207876

(C) 321207856 (D) 321207866

Answer : (B) 321207876


2. 12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണക്രമം ഏത്?

(A) 12/15, 12/17, 12/21, 12/28 (B) 12/28, 12/21, 12/17, 12/15

(C) 12/15, 12/17, 12/28, 12/21 (D) 12/15, 12/21, 12/17, 12/28

Answer : (B) 12/28, 12/21, 12/17, 12/15


3. 3x+8: 2x+3= 5:3 എങ്കിൽ x-ൻറെ വില എത്ര?

(A) 11 (B) 5

(C) 8 (D) 9

Answer : (D) 9


4. ഒരു പരീക്ഷയിൽ മീനുവിന് 343 മാർക്കും സീമയ്ക്ക് 434 മാർക്കും ലഭിച്ചു.സീമയ്ക്ക് 62% മാർക്കാണ് ലഭിച്ചത്. എങ്കിൽ മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു?

(A) 38% (B) 39%

(C) 49% (D) 48%

Answer : (C) 49%


5. ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ട൦ ഉണ്ടായി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?

(A) 260 (B) 160

(C) 180 (D) 205

Answer : (A) 260


6. ഒരാൾ A-ൽ നിന്ന് B-യിലേക്ക് സ്കൂട്ടറിൽ 40 കി.മീ./ മണിക്കൂർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർ കൊണ്ട് B –യിൽ എത്തിച്ചേർന്നു. എങ്കിൽ A-ൽ നിന്നും B-യിലേക്കുള്ള ദൂരം എത്ര?

(A) 15 കി.മീ (B) 20 കി.മീ

(C) 30 കി.മീ (D) 40 കി.മീ

Answer : (B) 20 കി.മീ


7. കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൻ 8000 രൂപ നിക്ഷേപിച്ചു. 2 വർഷം കൊണ്ട് 9680 രൂപ ആയാൽ പലിശ നിരക്ക് എത്ര?

(A) 5% (B) 6%

(C) 8% (D) 10%

Answer : (D) 10%


8. 35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം. ഒരു അധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടി കൂടുതലായി. എങ്കിൽ അധ്യാപികയുടെ ഭാരം എത്ര?

(A) 60.5 കി.ഗ്രാം (B) 68.5 കി.ഗ്രാം

(C) 65.5 കി.ഗ്രാം (D) 64.5 കി.ഗ്രാം

Answer : (C) 65.5 കി.ഗ്രാം


9. 41, 50, 59, ………… എന്ന ശ്രേണിയിലെ എത്രാം പദമാണ് 230?

(A) 22 (B) 21

(C) 20 (D) 23

Answer : (A) 22


10. ഒരു ഗോളത്തിൻറ്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്രമടങ്ങാകും?

(A) 2 (B) 4

(C) 6 (D) 8

Answer : (D) 8


11. പൂരിപ്പിക്കുക 199, 195, 186, 170, _____

(A) 144 (B) 145

(C) 146 (D) 150

Answer : (B) 145


12. 32×48=8423, 54×23=2345, 29×46=6492 .ഇങ്ങനെ തുടർന്നാൽ 45×28 എത്ര?

(A) 5248 (B) 5482

(C) 8251 (D) 4852

Answer : (C) 8251


13. ഒറ്റയാനെ കണ്ടെത്തുക?

68, 77, 78, 86

(A) 68 (B) 77

(C) 78 (D) 86

Answer : (B) 77


14. +ഗുണനത്തെയും

ഹരണത്തെയും

 × സങ്കലനത്തെയും

 ÷ വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ

[(35×20)+(25÷15)]-5 എത്ര?

(A) 110 (B) 220

(C) 330 (D) 550

Answer : (A) 110


15. B യുടെ മകനാണ് A. C യുടെ അമ്മയാണ് B. D യുടെ മകളാണ് C. A യുടെ ആരാണ്D ?

(A) അമ്മ (B) മകൾ

(C) മകൻ (D) അച്ഛൻ

Answer : (D) അച്ഛൻ


16. സമചതുരം : സമചതുരക്കട്ട : വൃത്തം :___________

(A) രേഖ (B) ഗോളം

(C) വട്ടം (D) ത്രികോണം

Answer : (B) ഗോളം


17. Narayenan 59298. ഇതിൻറെ പല രൂപങ്ങൾ തന്നിരിക്കുന്നു. ശരിയായതു മാത്രം എഴുതുക

(A) S Narayenan 59298 (B) S Nareyanen 59298

(C) S Narayanan 59298 (D) S Narayenan 59998

Answer : (C) S Narayanan 59298


18. 1991 ജൂലൈ ശനിയാഴ്ച ആയാൽ ജൂലൈ 1 ഏതു ദിവസമാണ്?

(A) തിങ്കൾ (B) ശനി

(C) ചൊവ്വ (D) വെള്ളി

Answer : (A) തിങ്കൾ


19. ക്ലോക്കിലെ സമയം രണ്ടര മണിയാകുമ്പോൾ സൂചികൾക്കിടയിലുള്ള കോണളവ് എത്ര?

(A) 60⁰ (B) 90⁰

(C) 120⁰ (D) 110⁰

Answer : (B) 90⁰


20. ഒരു ടൈംപീസിൽ 6.P.m. ആയപ്പോൾ മണിക്കൂർ സൂചി വടക്ക് വരത്തക്കവിധം താഴെ വച്ചു എങ്കിൽ 9.15 P.m. ആകുമ്പോൾ മിനിറ്റ് സൂചി ഏതു ദിശയിൽ ആയിരിക്കും?

(A) വടക്ക് (B) തെക്ക്

(C) കിഴക്ക് (D) പടിഞ്ഞാറ്

Answer : (D) പടിഞ്ഞാറ്


General Knowledge and Current Affairs Questions

Next 50 Questions from 21-70 are from the topics of General Knowledge and Current Affairs Questions. The Questions are from 148/2013 ldc Question paper.

21. ഏതു രാജ്യങ്ങൾ തമ്മിലാണ് സിംലാ കരാർ ഉണ്ടാക്കിയത്?

(A) ഇന്ത്യ-ചൈന (B) ഇന്ത്യ-പാകിസ്ഥാൻ

(C) ഇന്ത്യ-നേപ്പാൾ (D) ഇന്ത്യ-ബംഗ്ലാദേശ്

Answer : (B) ഇന്ത്യ-പാകിസ്ഥാൻ


22. അർബ്ബുദ ബാധയെത്തുടർന്ന് അന്തരിച്ച ഹ്യുഗോ ചാവേസ് ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു?

(A) ക്യൂബ (B) ചിലി

(C) ബ്രസീൽ (D) വെനസ്വേല

Answer : (D) വെനസ്വേല


23. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ ആര്?

(A) രവീന്ദ്രനാഥ ടാഗോർ (B) ആർ. പി. ദത്ത്

(C) അമർത്യസെൻ (D) ഹർഗോവിന്ദ് ഖെരാന

Answer : (C) അമർത്യസെൻ


24. ഹിഗിറ്റ് എന്ന കൃതിയുടെ രചയിതാവ് ആര്?

(A) നന്ദനാർ (B) എൻ.എസ്. മാധവൻ

(C) പി.സി.കുട്ടികൃഷ്ണൻ (D) ഇവരാരുമല്ല

Answer : (B) എൻ.എസ്. മാധവൻ


25. 2012-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?

(A) അക്കിത്തം (B) ശ്രീകുമാരൻ തമ്പി

(C) ആറ്റൂർ രവിവർമ്മ (D) യൂസഫലി കേച്ചേരി

Answer : (D) യൂസഫലി കേച്ചേരി


26. ക്ലോറോ അസറ്റോ ഫിനോൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ബ്ലീച്ചിംഗ് പൗഡർ (B) കണ്ണീർ വാതകം

(C) പാരസെറ്റാമോൾ (D) ആസ്പിരിൻ

Answer : (B) കണ്ണീർ വാതകം


27. ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ?

(A) 2013 ജൂൺ 15 (B) 2013 ജൂൺ 25

(C) 2013 ജൂലൈ 15 (D) 2013 ജൂൺ 27

Answer : (C) 2013 ജൂലൈ 15


28. പ്രശസ്തമായ കേദാർനാഥ്‌ ക്ഷേത്രം ഏത് സംസ്ഥാനത്തിലാണ്?

(A) മഹാരാഷ്ട്ര (B) ബീഹാർ

(C) ഛത്തീസ് ഗഡ് (D) ഉത്തരാഖണ്ഡ്

Answer : (D) ഉത്തരാഖണ്ഡ്


29. ഹിമർ അംഗടി, ഉന്നീഷെ ഏപ്രിൽ , അന്തർ മഹൽ തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വ്യക്‌തി ആര്?

(A) സത്യജിത്ത് റേ (B) റോയ് ചൗധരി

(C) അമിതാഭ് ബച്ചൻ (D) ഋതുപർണ്ണഘോഷ്

Answer : (D) ഋതുപർണ്ണഘോഷ്


30. കായിക താരം യെലേന ഇസിൻബയേവ ഏത് ഇനത്തിലാണ് പ്രശസ്തയായത്?

(A) നീന്തൽ (B) ടെന്നീസ്

(C) പോൾവാൾട്ട് (D) ടേബിൾ ടെന്നീസ്

Answer : (C) പോൾവാൾട്ട്


31. A, B, O രക്തഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

(A) കാൾ ലൂയിസ് (B) വില്യം ഹാർവി

(C) കാൾലാൻറ്റ് സ്റ്റെയ്നർ (D) കാൾ പീയേഴ്സൺ

Answer : (C) കാൾലാൻറ്റ് സ്റ്റെയ്നർ


32. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത്?

(A) ലൈസോസോം (B) റൈബോസോം

(C) ലൈസോസൊ൦ (D) സെൻട്രോസോമം

Answer : (B) റൈബോസോം


33. താഴെ പറയുന്നവയിൽ വിറ്റാമിൻ സി എന്നറിയപ്പെടുന്നതേത്?

(A) റൈബോഓഹ്ലാവിൻ (B) തയാമിൻ

(C) അസ്കോർബിക് ആസിഡ് (D) സിട്രിക് ആസിഡ്

Answer : (C) അസ്കോർബിക് ആസിഡ്


34. താഴെ പറയുന്നവയിൽ ആസമിലെ നാഷ്ണൽ പാർക്ക് ഏത്?

(A) കൻഹ (B) കാശിരംഗ

(C) ഹസാരിബാഗ് (D) ബന്ദിപ്പൂർ

Answer : (B) കാശിരംഗ


35. പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) തേനീച്ച വളർത്തൽ (B) പട്ടുനൂൽ കൃഷി

(C) കൂൺ കൃഷി (D) മൽസ്യ കൃഷി

Answer : (D) മൽസ്യ കൃഷി


36. താഴെ പറയുന്നവയിൽ ലോക പുകയില വിരുദ്ധ ദിനം ഏത്?

(A) മെയ് 31 (B) ജൂൺ 25

(C) ജൂലൈ 26 (D) ജൂലൈ 25

Answer : (A) മെയ് 31


37. കൂടംങ്കുളം ആണവ നിലയം ഏത് ജില്ലയിലാണ്?

(A) തിരിപ്പൂർ (B) തിരുനൽവേലി

(C) കന്യാകുമാരി (D) കോയമ്പത്തൂർ

Answer : (B) തിരുനൽവേലി


38. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?

(A) ജെഹാൻസൺ (B) ലൂയി പാസ്ചർ

(C) ആൽബർട്ട് സാബിൻ (D) എഡ്വേർഡ് ജെന്നൻ

Answer : (C) ആൽബർട്ട് സാബിൻ


39. വേൾഡ് വൈഡ് വെബ്ബ് ആവിഷ്കരിച്ചത് ആര്?

(A) റേ ടോംലിൻസൺ (B) ലിനസ് ടോർവാൾഡ്സ്

(C) ടി. ബെർണേർസ് ലീ (D) ബിൽ ഗേറ്റ്സ്

Answer : (C) ടി. ബെർണേർസ് ലീ


40. ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു ഏതാണ്?

(A) എജ്യുസാറ്റ് (B) വോയേജർ ഒന്ന്

(C) മിറാൻഡ (D) ടൈറ്റർ

Answer : (B) വോയേജർ ഒന്ന്


41. പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു.പർവ്വത പ്രദേശം ഉൾപ്പെടുന്ന തിണയുടെ പേര് ഏത്?

(A) മുല്ലെ (B) പാലൈ

(C) കുറുഞ്ചി (D) മരുതം

Answer : (C) കുറുഞ്ചി


42. സിക്കിമിൻറെ തലസ്ഥാനം ഏത്?

(A) ഇറ്റാനഗർ (B) ഇ൦ഫാൽ

(C) സിംല (D) ഗാങ്ടോക്

Answer : (D) ഗാങ്ടോക്


43. തരിസാപള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്റ്റ്യൻ നേതാവ് ആര്?

(A) വാസ്കോഡഗാമ (B) കേണൽ മെക്കാളെ

(C) കേണൽ മൺറോ (D) മാർ സപീർ ഈഗോ

Answer : (D) മാർ സപീർ ഈഗോ


44. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?

(A) മൗണ്ട് എവറസ്ററ് (B) കാഞ്ചൻജംഗ

(C) മൗണ്ട് K2 (D) നാഗപർവ്വതം

Answer : (C) മൗണ്ട് K2


45. റൂർക്കേല ഉരുക്കു നിർമ്മാണശാല സ്ഥാപിക്കുവാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്?

(A) പാക്കിസ്ഥാൻ (B) റഷ്യ

(C) ഇംഗ്ലണ്ട് (D) ജർമ്മനി

Answer : (D) ജർമ്മനി


46. കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിൻറെ പേര് എന്ത്?

(A) തീണ്ടിസ് (B) മുസീരിസ്

(C) കൊച്ചി (D) കോഴിക്കോട്

Answer : (B) മുസീരിസ്


47. ശബരി നദി ഏതു നദിയുടെ പോഷക നദിയാണ്?

(A) പമ്പ (B) കൃഷ്ണ

(C) ഭാരതപ്പുഴ (D) ഗോദാവരി

Answer : (D) ഗോദാവരി


48. ചവിട്ടുനാടക൦ എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്?

(A) ബ്രിട്ടീഷുകാർ (B) പോർച്ചുഗീസുകാർ

(C) ഡച്ചുകാർ (D) ഫ്രഞ്ചുകാർ

Answer : (B) പോർച്ചുഗീസുകാർ


49. ഉത്തര-മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏത്?

(A) അലഹബാദ് (B) ന്യൂഡൽഹി

(C) മുംബൈ (D) ജയ്പൂർ

Answer : (A) അലഹബാദ്


50. അലാവുദ്ദീൻ ഖിൽജി കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്?

(A) മൻസബ് (B) ഷാഹ്ന

(C) ഷിക്ദാർ (D) സുബേദാർ

Answer : (B) ഷാഹ്ന


51. ഇന്നത്തെ അയോദ്ധ്യ, ഗുപ്ത ഭരണ കാലത്ത്, അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ്?

(A) സാകേതം (B) പ്രയാഗ്

(C) പാടലീപുത്രം (D) ഗംഗാതടം

Answer : (A) സാകേതം


52. ശാശ്വതഭൂനികൃഷി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ ആര്?

(A) ഡൽഹൗസി (B) കോൺവാലീസ്

(C) വെല്ലസ്ലി (D) കഴ്സൺ

Answer : (B) കോൺവാലീസ്


53. 1890-ലെ കൽക്കത്താ കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാനേതാവ്?

(A) സരോജിനി നായിഡു (B) റാണി ലക്ഷ്മിഭായി

(C) ഇന്ദിരാ ഗാന്ധി (D) കാദംബരി ഗാംഗുലി

Answer : (D) കാദംബരി ഗാംഗുലി


54. ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

(A) ഡോ. ബി. ആർ. അംബേദ്കർ (B) ഡോ. എസ്. രാധാകൃഷ്ണൻ

(C) ഡോ. രാജേന്ദ്രപ്രസാദ് (D) ജവഹർലാൽ നെഹ്റു

Answer : (C) ഡോ. രാജേന്ദ്രപ്രസാദ്


55. എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസം എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്?

(A) 42- അം ഭേദഗതി (B) 41-അം ഭേദഗതി

(C) 40- അം ഭേദഗതി (D) 43-അം ഭേദഗതി

Answer : (A) 42- അം ഭേദഗതി


56. നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരുന്നത്?

(A) കാവേരി (B) നർമ്മദാ

(C) ഗോദാവരി (D) കൃഷ്ണ

Answer : (D) കൃഷ്ണ


57. രാജ്യത്തിൻറ്റെ സ്വാതന്ത്രത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനെന്നോർക്കുമ്പോൾ- എനിക്ക് അഭിമാനം തോന്നുന്നു. ഇങ്ങനെ പറഞ്ഞതാര്?

(A) മുഹമ്മദ് ഇക്ബാൽ (B) അശ്ഫാഖ് ഉല്ലാഖാൻ

(C) മൗലാനാ ആസാദ് (D) മുഹമ്മദാലി ജിന്ന

Answer : (B) അശ്ഫാഖ് ഉല്ലാഖാൻ


58. 1896-ൽ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്?

(A) ഈസ്റ്റിന്ത്യ അസോസിയേഷൻ (B) ഇന്ത്യൻ അസോസിയേഷൻ

(C) മദ്രാസ് മഹാജന സഭ (D) പുനെ സാർവ്വജനിക സഭ

Answer : (A) ഈസ്റ്റിന്ത്യ അസോസിയേഷൻ


59. ഡൽഹി-അമൃത്യസർ ദേശീയ പാദ ഏത്?

(A) NH.47 (B) NH.7

(C) NH.8 (D) NH.1

Answer : (D) NH.1


60. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട്?

(A) 1 (B) 4

(C) 2 (D) 3

Answer : (C) 2


61. സുപ്രീം കോടതിയുടെ ഒരു വിധി പുനഃപരിശോധിക്കാനുള്ള അധികാരം ആർക്കാണുള്ളത്?

(A) പ്രധാനമന്ത്രി (B) ഹൈക്കോടതി

(C) ഗവർണ്ണർ (D) സുപ്രീം കോടതി

Answer : (D) സുപ്രീം കോടതി


62. 1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം ഏത്?

(A) കോഴിക്കോട് (B) ഒറ്റപ്പാലം

(C) പയ്യന്നൂർ (D) പാലക്കാട്

Answer : (B) ഒറ്റപ്പാലം


63. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ, ഇന്ത്യ മുൻഗണന നൽകിയത്, ഏതിനായിരുന്നു?

(A) വ്യവസായം (B) ഗതാഗതം

(C) കൃഷി (D) പാർപ്പിട നിർമ്മാണം

Answer : (C) കൃഷി


64. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?

(A) ന്യൂഡൽഹി (B) മുംബൈ

(C) ചെന്നൈ (D) കൊൽക്കത്ത

Answer : (B) മുംബൈ


65. പ്രതിഫലം നൽകാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ പഴയകാലത്ത്‌ നിലനിന്നിരുന്നു. അതിൻറെ പേരെന്ത്?

(A) ജാഗിർദാരി (B) സെമിന്ദാരി

(C) കോർവി (D) വിഷ്ടി

Answer : (A) ജാഗിർദാരി


66. ബുദ്ധൻ ചിരിക്കുന്നു ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

(A) ഇന്ത്യ-പാകിസ്ഥാൻ യുദ്ധം (B) ഇന്ത്യയുടെ അണുസ്ഫോടനം

(C) ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം (D) ഇന്ത്യ-ചൈന യുദ്ധം

Answer : (B) ഇന്ത്യയുടെ അണുസ്ഫോടനം


67. ബ്രിട്ടീഷുകാരോട് പോരാടി പഴശ്ശിരാജാവ് വീരമൃത്യു വരിച്ചതെന്ന്?

(A) 1805 നവംബർ 30 (B) 1805 നവംബർ 28

(C) 1806 നവംബർ 30 (D) 1806 നവംബർ 28

Answer : (A) 1805 നവംബർ 30


68. 1857-ലെ വിപ്ലവത്തിൽ, ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവ്?

(A) നാനാസാഹിബ് (B) ഝാൻസിറാണി

(C) കൺവർസിംഗ് (D) താന്തിയോ തോപ്പി

Answer : (C) കൺവർസിംഗ്


69. ബ്രിട്ടീഷുകാരുടെ നികുതി നിയമത്തിനെതിരായി ഛോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗ്ഗം ഏത്?

(A) മുണ്ട (B) കുറിച്ചിയർ

(C) സന്താൾ (D) കോൾ

Answer : (C) സന്താൾ


70. ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു.ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി .പറയേണ്ടത്.ഇത് ആരുടെ വാക്കുകളാണ്?

(A) ജവഹർലാൽ നെഹ്റു (B) ബി.ആർ.അംബേദ്ക്കർ

(C) മഹാത്മാ ഗാന്ധിജി (D) സർദാർ പട്ടേൽ

Answer : (B) ബി.ആർ.അംബേദ്ക്കർ


English Language Questions

20 Questions from 71-90 are English Language Questions. Let’s test your language skills

71. The science of meanings and effects of word is called_________

(A) Verbology (B) Semantics

(C) Phonetics (D) Correlative science

Answer : (B) Semantics


72. “bana fide” means___________

(A) in good condition (B) not true

(C) in good faith (D) good-natured

Answer : (C) in good faith


73. Correctly spelt word is_________

(A) nocturnal (B) vociferous

(C) benafactor (D) clamorous

Answer : (A) noctural


74. The opposite of stagnant is ___________

(A) stable (B) straight

(C) mobile (D) not strong

Answer : (C) mobile


75. “to show write feathers” means___________

(A) to show fear (B) to show the attractive side

(C) be on the winning side (D) you are welcome

Answer : (A) to show fear


76. It was a nice idea of you__________that house.

(A) buying (B) to buying

(C) to buy (D) bought

Answer : (B) to buying


77. The guard_________by the loud noise of the burglor’s alarm.

(A) woke up (B) woken up

(C) wake up (D) was waken up

Answer : (D) was waken up


78. The prime minister_________the president to clarify the matter in detail.

(A) called at (B) called on

(C) call by (D) call with

Answer : (B) called on


79. Oh! She was treating the strange boy______he was her own son.

(A) as if (B) as

(C) as good as (D) whatever

Answer : (A) as if


80. ____________we wore very busy with the rehersal, we didn’t have enough time to meet you.

(A) when (B) while

(C) as (D) because

Answer : (C) as


81. This year monsoon has been______in the last two decades.

(A) the good (B) the worst

(C) the better (D) best

Answer : (B) the worst


82. ___________the Panchayat President nor the members attended the meeting.

(A) neither of (B) either

(C) both (D) neither

Answer : (D) neither


83. Which part of the sentence” She has completed a five years integrated PG course.” Is incorrect?

(A) she has just completed (B) a

(C) five years (D) integrated PG course

Answer : (C) five years


84. They_____the same mistake four times this month

(A) made (B) have made

(C) had made (D) are making

Answer : (B) have made


85. Drivers must conform___________traffic rules to avoid accident.

(A) with (B) for

(C) to (D) in

Answer : (C) to


86. If you had gone there, you________the clear picture of the incident.

(A) should get (B) should have got

(C) have got (D) get

Answer : (B) should have got


87. When was_________invented?

(A) the (B) a

(C) an (D) one

Answer : (A) the


88. The news______really going to shake the Government to the roots.

(A) were (B) was

(C) are (D) do

Answer : (B) was


89. The project was highly rewarding to the rural people, __________.

(A) was it? (B) were it?

(C) wasn’t it? (D) will it?

Answer : (C) wasn’t it?


90. The rider swirled the whip and the horse jumped up___________a wite could of dusk.

(A) rising (B) rose up

(C) raising (D) riasing

Answer : (C) raising


General Malayalam Questions and Answers

Last 10 Questions 91-100 are from General Malayalam language Questions.

91. വെളുത്ത പശു പച്ചപുല്ല് വേഗത്തിൽ തിന്നുന്നു. ക്രിയാവിശേഷണം ഏത്?

(A) വെളുത്ത (B) പശു

(C) വേഗത്തിൽ (D) തിന്നുന്നു

Answer : (C) വേഗത്തിൽ


92. ദിത്വസന്ധിക്ക് ഉദാഹരണം ഏത്?

(A) കാറ്റുണ്ട് (B) തിരുവോണം

(C) കടൽത്തീരം (D) വാഴയില

Answer : (C) കടൽത്തീരം


93. പകൽ വന്നുപോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല. ഒറ്റപ്പദമാക്കുമ്പോൾ

(A) പകൽ വന്നു പോയിട്ടും രാത്രി വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല

(B) പകലും വന്നു പോയി രാത്രിയും വന്നു പോയി അവൾ ഉറങ്ങിയതേയില്ല

(C) പകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയതേയില്ല

(D) പകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല

Answer : (D) പകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല


94. ശരിയായ പദമേത്?

(A) അപോഴപോൾ (B) അപ്പൊഴപ്പോൾ

(C) അപ്പോഴപ്പോൾ (D) അപ്പോഴപോൾ

Answer : (C) അപ്പോഴപ്പോൾ


95. ദൗഹിത്രി – അർത്ഥമെന്ത്?

(A) മകളുടെ മകൾ (B) മകൻറെ മകൻ

(C) മകൻറ്റെ മകൾ (D) മകളുടെ മകൻ

Answer : (A) മകളുടെ മകൾ


96. 2012-ൽ സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

(A) ഒരു കുരുവിയുടെ പതനം (B) മരുഭൂമികൾ ഉണ്ടാകുന്നത്

(C) മറന്നുവെച്ച വസ്തുക്കൾ (D) കണ്ണുനീർത്തുള്ളി

Answer : (C) മറന്നുവെച്ച വസ്തുക്കൾ


97. കുഞ്ഞനന്ദൻ നായരുടെ തൂലികാനാമം

(A) ഉറൂബ് (B) മാലി

(C) തിക്കൊടിയൻ (D) ശ്രീ

Answer : (C) തിക്കൊടിയൻ


98. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി

(A) ഹോം കമിംഗ് (B) ഗീതാഞ്ജലി

(C) കാബൂളിവാലാ (D) പുഷ്പാജ്ഞലി

Answer : (B) ഗീതാഞ്ജലി


99. Best seller-അർത്ഥമാക്കുന്നത്.

(A) ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം (B) നല്ല കച്ചവടക്കാരൻ

(C) മെച്ചമായ സ്ഥിതി (D) പരമാവധി ശ്രമിക്കുക

Answer : (A) ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം


100. ശരിയായ മലയാള പദം ഏത്?

(A) ചായക്കോപ്പയിലെ കാറ്റ് (B) ചായക്കോപ്പസയിലെ കൊടുങ്കാറ്റ്

(C) ചായക്കോപ്പകളിലെ കാറ്റ് (D) ചായക്കോപ്പകളിലെ കൊടുങ്കാറ്റ്

Answer : (B) ചായക്കോപ്പസയിലെ കൊടുങ്കാറ്റ്


That’s it!! You have answered all questions from the 2014 ld clerk question paper of Kasaragod district. If you want to work out more question papers you can check out 2013 ldc question paper of Trivandrum district.

Ldc 2014 Kasaragod question paper pdf download

You can download the solved ld clerk question paper of Kasaragod district through the link given below. Answers are marked in the question paper based on the final answer key, so you may not want to download the answer key separately. Good luck for your exam preparations.

This Post Has One Comment

Leave a Reply

Close Menu