History Questions and Answers Malayalam – Jainism

History Questions and Answers Malayalam – Jainism

The History Questions and Answers given below are some of the important repeated ancient Indian history Questions and Answers from previous years Kerala psc exams. In this post we will be mainly focusing on Questions about Jainism / jain religion (ജൈനമതം). All the Questions and answers are in Malayalam. We have already published this video in our YouTube channel (Arivinte Jalakam) so you can either watch the video or read the Questions and Answers posted below. The video link is also given below. If you want to download this set of Questions and Answers as pdf you can use the download link given below

Important topics included in this post : Jainism / jain religion (ജൈനമതം), Vardhamana Mahavira (വര്‍ദ്ധമാന മഹാവീരന്‍), tirthankaras of Jainism (തീർഥങ്കരന്മാര്‍), sree Buddha (ശ്രീബുദ്ധൻ) etc..

Indian history Class for Kerala Psc (Questions about jaina matham)

Question 15. തീർത്ഥശങ്കര എന്ന വാക്ക് ഏതു മതവുമായി ബന്ധപ്പെട്ടതാണ്  ?

Answer: ജൈനമതം

Question 16. ജൈനമതം സ്ഥാപിച്ചത് ആരാണ് ?

Answer: വര്‍ദ്ധമാന മഹാവീരന്‍

  • ജൈനമതത്തിലെ ഇരുപത്തിനാലാമത്തേയും അവസാനത്തേതുമായ തീർത്ഥങ്കരനാണ്‌ വര്‍ദ്ധമാന മഹാവീരൻ
  • ആദിതീർഥങ്കരൻ (ആദ്യത്തെ തീർഥങ്കരൻ) ഋഷഭദേവന്‍ ആണ്
  • ആദിതീർഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി
  • ജൈനമതത്തിലെ വിശ്വാസപ്രമാണങ്ങൾ ആവിഷ്കരിച്ച തീർഥങ്കരൻ വര്‍ദ്ധമാന മഹാവീരന്‍ ആണ്

Question 17. വര്‍ദ്ധമാന മഹാവീരന്‍ ജനിച്ചത്‌ എവിടെയാണ് ?

Answer: കുന്ദഗ്രാമത്തില്‍

  • കുന്ദഗ്രാമം ഇന്ന് :  വൈശാലി,ബീഹാര്‍
  • വര്‍ദ്ധമാന മഹാവീരന്‍ ജനിച്ച വര്‍ഷം BC 540
  • മാതാപിതാക്കള്‍ : സിദ്ധാർത്ഥന്‍, ത്രിശാല
  • അദ്ദേഹം ഒരു ക്ഷത്രീയരാജകുമാരന്‍ ആയിരുന്നു

Question 18. മഹാവീരൻ ജൈനമത ധർമ്മോപദേശം നടത്താൻ ഉപയോഗിച്ചിരുന്ന ഭാഷ ഏതാണ് ?

Answer: പ്രാകൃത്

  • പുരാതനഭാരതത്തിൽ ഉപയോഗത്തിലിരുന്ന ഭാഷകളുടേയും ഭാഷാഭേദങ്ങളുടേയും വിശാലമായ ഒരു കുടുംബത്തെയാണ്‌ പ്രാകൃതം അഥവാ പ്രാകൃത് എന്നു പറയുന്നത്
  • അശോകന്റെ ശിലാശാസനങ്ങളിലാണ്‌ ആദ്യമായി പ്രാകൃതത്തിന്റെ വ്യാപകമായ ഉപയോഗം ദർശിക്കാനാകുന്നത്
  • ബുദ്ധൻ തന്റെ പ്രഭാഷണങ്ങൾ നടത്തിയിരുന്ന ഭാഷ : പ്രാകൃത്

Question 19. “ത്രിരത്നങ്ങൾ” ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: ജൈനമതം, ബുദ്ധമതം

  • ജൈനമതത്തിന്റെ ത്രിരത്നങ്ങൾ : ശരിയായ പ്രവർത്തി, ശരിയായ ജ്ഞാനം, ശരിയായ വിശ്വാസം
  • അല്ലെങ്കില്‍ സമ്യക്ദർശനം, സമ്യക്ജ്ഞാനം, സമ്യക് ചാരിത്ര്യം എന്നും പറയാം
  • ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ : ബുദ്ധം, ധർമ്മം, സംഘം

Question 20. ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം ഏതാണ് ?

Answer: പാടലീപുത്രം

  • ഇന്നത്തെ പട്ന (ബിഹാറിന്റെ തലസ്ഥാനം)

Question 21. കർണാടകത്തിലെ ജൈനന്മാരുടെ പ്രധാന ആരാധനാ കേന്ദ്രം ഏതാണ് ?

Answer: ശ്രാവണ ബലഗോള

Question 22. ശ്രാവണ ബെൽഗോളയിലെ ഗോമതേശ്വര പ്രതിമ സ്ഥാപിച്ചത് ആരാണ് ?

Answer: ചാമുണ്ഡരായർ

  • ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്‍റെ നൂറു പുത്രന്മാരിൽ രണ്ടാമനായിരുന്നു ഗോമതേശ്വരൻ
  • ഗംഗാസാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ്‌ പത്താം നൂറ്റാണ്ടിൽ ഗോമതേശ്വര പ്രതിമ നിർമിച്ചത്
  • ബാഹുബലി എന്നും അറിയപ്പെടുന്ന ഈ ഗോമതേശ്വര പ്രതിമ പൂർണനഗ്നനാണ്
  • ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ (18 മീറ്റർ, 58 അടി)

Question 23. തെക്കേ ഇന്ത്യയിൽ ജൈനമതം പ്രചരിപ്പിച്ച രാജാവ് ആരാണ് ?

Answer: ഭദ്രബാഹു

Question 24. ജൈനരെ മൈസൂരിൽ നിന്നും തുരത്തിയോടിച്ചത് ഏതു സമുദായകാരാണ് ?

Answer: ലിംഗായത്തുകൾ

Question 25. “ഏഷ്യയുടെ പ്രകാശം” എന്നറിയപ്പെടുന്നത് ആരെയാണ് ?

Answer: ശ്രീബുദ്ധൻ

  • ബുദ്ധമതസ്ഥാപകന്‍

Question 26. ശ്രീബുദ്ധന്‍ ജനിച്ചത്‌ എവിടെയാണ് ?

Answer: കപിലവസ്തുവിലെ ലുംബിനി ഗ്രാമത്തിൽ

  • ഈ സ്ഥലം ഇന്ന് നെപാളില്‍ ആണ്
  • B.C 5അം നൂറ്റാണ്ടിലോ 6 അം നൂറ്റാണ്ടിലോ ആണ് അദ്ദേഹം ജനിച്ചത് എന്ന് കരുതപ്പെടുന്നു
  • അന്നത്തെ മഗധ രാജ്യത്തില്‍ ബിംബിസാരന്‍റെ ഭരണകാലത്താണ് അദ്ദേഹം ജനിച്ചത്‌

You can download this previous psc History Questions about Jainism as pdf by clicking the download button given below. I hope this notes will be of help for your upcoming examinations. If you like the content you may want to check out the previous part of this series. Kerala psc History Questions – Indus Valley Civilization (2nd part) if you have already read it you can Go to the next part of this series. Indian History Questions and Answers about Buddhism in Malayalam (4th Part)

This Post Has 2 Comments

Leave a Reply

Close Menu