Indian History PSC Questions and Answers about Buddhism part -2

Indian History PSC Questions and Answers about Buddhism part -2

The Questions and Answers given below are some of the important Questions and Answers from previous years Kerala psc exams. These Questions are repeated many psc exams in the past, so we may expect some of this to get included in upcoming 2021 exams.

In this post, we will be mainly focusing on Questions about Buddhism (ബുദ്ധമതം) & Sree Buddha (ശ്രീ ബുദ്ധൻ) .All the Questions and answers are in Malayalam. This is the second post on Questions on Buddhism, if you have not read the first one Use this Indian History Questions and Answers about Buddhism in Malayalam link

We have already published this video in our YouTube channel (Arivinte Jalakam). So, you can either watch it or read the Questions and Answers posted below. The video link is also given below. If you want to download this set of Questions and Answers as pdf you can use the download link given at the end of this post.

Kerala Psc history Class Buddhism Questions and Answers

Important topics included in this post : Buddhism (ബുദ്ധമതം), Sree Buddha (ശ്രീ ബുദ്ധൻ), Tipitaka (ത്രിപീഠിക), Jataka tales (ജാതക കഥകൾ), Charvaka (ചാർവാക മതം) etc..

Question 31. ആഗ്രഹങ്ങളെ ഇല്ലാതാക്കുകയാണ് ദുഃഖത്തെ ഇല്ലായിമ്മ ചെയ്യുവാൻ ഉള്ള മാർഗം എന്ന് ഉപദേശിച്ച മഹാൻ ആരാണ് ?

Answer: ശ്രീ ബുദ്ധൻ

Question 32. ശ്രീ ബുദ്ധൻ സമാധിയായത് എവിടെവച്ചാണ് ?

Answer: കുശിനഗർ

  • ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലാണ് കുശിനഗർ സ്ഥിതിച്ചെയ്യുന്നത്
  • ബുദ്ധമതസ്തരുടെ നാല് പ്രധാന പുണ്യസ്ഥലങ്ങളിൽ ഒന്നാണ് കുശിനഗരം
  • ശ്രീ ബുദ്ധൻ സമാധിയായ വർഷം : B.C. 483

Question 33. ശ്രീ ബുദ്ധന്റെ മരണ സമയത്ത് മഗധ ഭരിച്ചിരുന്ന രാജാവ് ആരാണ് ?

Answer: അജാതശത്രു

  • ശ്രീ ബുദ്ധന്റെ ജനന സമയത്ത് മഗധ ഭരിച്ചിരുന്ന രാജാവ് : ബിംബിസാരന്‍
  • ഒന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ ഭരിച്ചിരുന്ന രാജാവ് : അജാതശത്രു

Question 34. ബുദ്ധന്റെ പൂർവ ജന്മത്തെകുറിച്ച് പ്രദിപാദിക്കുന്ന കൃതികൾ ഏതാണ് ?

Answer: ജാതക കഥകൾ (Jataka tales)

  • ബൗദ്ധസാഹിത്യത്തിലെ ഒരു പ്രധാന വിഭാഗമാണ് ജാതകകഥകൾ
  • ബുദ്ധൻ സിദ്ധാർത്ഥനായി കപിലവസ്തുവിൽ ജനിക്കുന്നതിന് മുൻപ് അദ്ദേഹത്തിന് അനേകജന്മങ്ങൾ ഉണ്ടായിരുന്നു എന്നാണ് ബുദ്ധമത വിശ്വാസം
  • ബുദ്ധന്റെ ഏതെങ്കിലും ഒരു പൂർവ്വജന്മത്തിൽ നടന്ന സംഭവമായിട്ടാണ് ഓരോ കഥയും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്

Question 35. ബുദ്ധമതക്കാരുടെ മത ഗ്രന്ഥം ഏതാണ് ?

Answer: ത്രിപീഠിക (Tipitaka)

  • ജൂതന്മാരുടെ മതഗ്രന്ഥം – തോറ (Torah aka Pentateuch / Five Books of Moses )
  • സിക്ക് മതക്കാരുടെ മതഗ്രന്ഥം – ഗുരു ഗ്രന്ഥ് സാഹിബ്
  • പാഴ്സികളുടെ (സൊരാസ്ട്രിയൻ മതക്കാരുടെ) മതഗ്രന്ഥം – സെന്റ് അവസ്റ്റ  (Zend-avesta)

Question 36. ബുദ്ധചരിതം എന്ന കൃതി എഴുതിയതാരാണ് ?

Answer: അശ്വഘോഷന്‍

  • ഭാരതീയ കവിയായിരുന്ന അശ്വഘോഷ ഗൗതമ ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് രചിച്ച സംസ്കൃത മഹാകാവ്യമാണ് ബുദ്ധചരിതം (AD 2ആം നൂറ്റാണ്ട്)

Question 37. 1956-ൽ Dr. അംബേദ്കർ സ്വീകരിച്ച മതം ഏതാണ് ?

Answer: ബുദ്ധമതം

Question 38. ചാർവാക മതത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?

Answer: ബ്രിഹസ്പതി

  • വളരെ പഴക്കമുള്ള ഈ ദർശനം ചാർവാകം എന്നും ബാർഹസ്പത്യം എന്നും അറിയപ്പെടുന്നു
  • ചാരുവായ മധുരമായ വാക്കുകളോട്‌ കൂടിയത്‌ എന്നാണ്‌ ചാർവാകം എന്നതിനർത്ഥം

Question 39. “ചാർവാകമതം” മുന്നോട്ട് വച്ച മീമാംസ എന്താണ് ?

Answer: ലോകായത ദർശനം

  • ഭൗതികവാദം എന്ന ഇന്നത്തെ ആധുനീക ദർശനങ്ങളുടെ ആദ്യരൂപമാണ്‌ ലോകായതം

Question 40. സംഘകാലത് ചോളന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു ?

  • ആദ്യകാല ചോളർ: ഉറയൂർ, പൂമ്പുഹാർ (കാവേരിപൂമ്പട്ടണം), തിരുവാരൂര്‍
  • മദ്ധ്യകാല ചോളർ: പഴൈയാരൈ, തഞ്ചാവൂർ, ഗംഗൈകൊണ്ട ചോളപുരം

You can download this Indian History PSC Questions and Answers about Buddhism part -2 as pdf by clicking the download button given below. I hope this notes will be of help for your upcoming examinations in 2021. If you like the content, you may want to check out the previous part of this series.  Indian History Questions and Answers about Buddhism in Malayalam (4th Part) if you have already read it you can Go to the next part of this series. Kerala psc PSC Questions and Answers about Sikhism (6th part)

Leave a Reply

Close Menu