Ldc Previous Year Question Paper with Answers 2011 (Wayanad)

Ldc Previous Year Question Paper with Answers 2011 (Wayanad)

Kerala Psc Ldc Question Papers Pdf

Kerala Psc Have repeated many Questions in Past years for similar exams, So i believe previous Question papers are the best way to start your preparation for any exam

This Post Includes all Questions from an LDC exam conducted by Kerala psc. This particular Exam Was conducted on 2011 with Exam Code 58/2011. As Kerala Psc conducts Ldc exams on District wise, This exam was only for Wayanad district.

I request all students to view this as a mock test. I have provided all questions and options below, you can read them and guess the answer. After that you can press the Show Answer Button to verify the answer.

If you want to download this Solved Question paper in Pdf format, Links are given at the end of this post. I hope This will help you for the preparation of upcoming LDC 2020


1. ഒരു ശാസ്ത്ര വിദ്യാർത്ഥിക്ക് പാസ്സാവാൻ 45 ശതമാനം മാർക്ക് വേണം, 45 മാർക്കിന്റെ കുറവിന് അയാൾ തോറ്റു. എന്നാൽ ആ പരീക്ഷയുടെ പരമാവധി മാർക്ക് എത്ര ?

(A) 100. (B) 200

(C) 160 (D) 80

Answer: Question Cancelled


2, ഒരു ഗൃഹോപകരണം 1,230 രൂപയ്ക്ക് വിറ്റപ്പോൾ 18% നഷ്ടമായിരുന്നു. അത് 1,600 രൂപയ്ക്കാണ വിറ്റിരുന്നതെങ്കിൽ എത്ര ശതമാനമാണ് നഷ്ടം/ലാഭം?

(A) 18% (B) 6 ⅔ %

(C) 8% (D) 7%

Answer: (B) 6 ⅔ %


3. ഒരു സംഖ്യയുടെ 15-ാം കൃതി 32768 ആണെങ്കിൽ സംഖ്യ ഏത്?

(A) 8 (B) 4

(C) 2 (D) 16

Answer: (C) 2


4. ഒരു ഇലക്ട്രോണിക് ബെൽ ഓരോ മിനിട്ടിലും മണിയടിക്കുന്നു. മറ്റൊരു ബെൽ ഓരോ 62 സെക്കന്റിലും മണിയടിക്കുന്നു. രണ്ടും ഒരുമിച്ച് രാവിലെ 11 മണിക്ക് മുഴങ്ങിയാൽ വീണ്ടും ഒരുമിച്ച് മണിമുഴങ്ങുന്ന ഏറ്റവും അടുത്ത സമയം ഏത്?

(A) 10.31 (B) 11.30

(C) 11 (D) 11.31

Answer: (D) 11.31


5. ഒരു ഫുട്ബോൾ ടീമിലെ 10 അംഗങ്ങളുടെ ശരാശരി വയസ്സ് 30 ആണ്. ക്യാപ്റ്റന്റെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സിൽ ഒരു വർഷത്തെ വർദ്ധനവ് ഉണ്ടാകുന്നു. ക്യാപ്റ്റന്റെ വയസ്സെത്ര?

(A) 31 (B) 41

(C) 51 (D) 10

Answer: (B) 41


6. ഒരു തുക സാധാരണ പലിശയ്ക്ക് 8 വർഷം കൊണ്ട് ഇരട്ടിയായാൽ വാർഷിക പലിശ നിരക്ക് എത്ര?

(A) 8 (B) 12

(C) 12.1 (D) 8

Answer: Question Cancelled


7. അടുത്ത സംഖ്യ എത്ര?

125,64, 27, 8 _____

(A) 2 (B) 3

(C) 0 (D) 1

Answer: (D) 1


8, അടുത്ത അക്ഷരം ഏത്?

B, E, I, L, P, ____

(A) S (B) E

(C) O  (D) T

Answer: (A) S


9. തിരുവനന്തപുരത്തിന് തൃശ്ശൂർ പോലെയാണ് ഇന്ത്യക്ക്

:(A) ഏഷ്യ (B) ആസ്ട്രലിയ

(C) അമേരിക്ക (D) റഷ്യ

Answer: Question Cancelled


10. വടക്കോട്ട് നടക്കുന്ന അശോക് ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞ് നടക്കുന്നു. എങ്കിൽ ഇപ്പോൾ അയാൾ ഏതു ദിശയിലേക്കാണ് പോകുന്നത്?

(A) തെക്കോട്ട് (B) വടക്കോട്ട്

(C) കിഴക്കോട്ട് (D) പടിഞ്ഞാറോട്ട്

Answer: (C) കിഴക്കോട്ട്


11. 51 ഉദ്യോഗാർത്ഥികൾ ഉയത്തിന്റെ ക്രമത്തിൽ നിന്നപ്പോൾ അജയൻ ഇരുപതാമത്തെയാളാണ്. എന്നാൽ വരിയുടെ മറ്റേ അറ്റത്ത് നിന്നു അയാളുടെ സ്ഥാനം എത്രയാണ്?

(A) 32 (B) 31

(C) 30 (D) 29

Answer: (A) 32


12. രാഹുലിന്റെ അമ്മ മോനിക്കയുടെ അച്ഛന്റെ ഒരേയൊരു മകളാണ്. എന്നാൽ മോനിക്കയുടെ ഭർത്താവിന് രാഹുലുമായുള്ള ബന്ധം എന്ത്?

(A) അമ്മാവനാണ് (B) അച്ഛനാണ്

(C) അമ്മയാണ് (D) സഹോദരിയാണ്

Answer: (B) അച്ഛനാണ്


13. ഒരു കോഡ് ഭാഷയിൽ “ABILITY” എന്നത് “1291292025” എന്ന് കോഡ് ചെയ്യുന്നു. “CAPABLE” എന്നത് എങ്ങനെ കോഡ് ചെയ്യാം?

(A) 311612125 (B) 11415231

(C) 125475 (D) 15231254

Answer: (A) 311612125


14.  താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ +, – , X, + എന്നിവയ്ക്ക് പകരം യഥാക്രമം =, #, $, ! എന്നീ ചിഹ്നങ്ങൾ കൊടുത്തിരിക്കുന്നു. എങ്കിൽ താഴെ കൊടുത്തവയ്ക്ക് ഉത്തരം കാണുക

(12 = 4) $ (5 # 2)

(A) 48 (B) 38

(C) 40 (D) 9

Answer: (A) 48


15. തന്റെ അച്ഛന്റെ പിറന്നാൾ 2011 ഫെബ്രുവരി 27നു ശേഷമാണെന്ന് ഹരി ഓർക്കുന്നു. അച്ഛന്റെ പിറന്നാൾ ഫെബ്രുവരി 28നും മാർച്ച് 2നും ഇടയിൽ ആണ് എന്ന് അവന്റെ സഹോദരിയും ഓർക്കുന്നു. അവരുടെ അച്ഛന്റെ പിറന്നാൾ ഏതു ദിവസമാണ്?

(A) 28 (B) 29

(C) 30 (D) 1

Answer: (D) 1


16. ഉച്ചയ്ക്ക് 12.5ന് ഒരു ടൈംപീസിൽ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും നിർണ്ണയിക്കുന്ന കോണിന്റെ അളവ് എത്ര ?

(A) 15 (B) 90

(C) 83 (D) 82.5

Answer: Question Cancelled


17. കൂട്ടത്തിൽ പെടാത്തത് ഏത് ?

(A) 8 (B) 64

(C) 125 (D) 625

Answer: (D) 625


18. ക്രിയ ചെയ്ത് വില കാണുക:

((8/9) -(10/18))2

(A) 1/81 (B) 4/81

(C) 9/81 (D)16/18

Answer: (C) 9/81


19. 18 സെ.മീ. വശമുള്ള ഒരു സമചതുരാകൃതിയായ കടലാസിന്റെ ഒരു മൂലയിൽ നിന്ന് 3 സെ.മീ, വീതമുള്ള ഒരു സമചതുരം മുറിച്ച് മാറ്റി. എന്നാൽ ബാക്കി ഭാഗത്തിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണ്ണം എത്രയായിരിക്കും?

(A) 152 (B) (18 – 5) 2

(C) 200 (D) 125

Answer: (A) 152



20. ചതുരാകൃതിയിലുള്ള ഒരു കളിസ്ഥലത്തിന്റെ മൂലകളിലൂടെയും വശങ്ങളിലൂടെയും 1 മീറ്റർ ഇടവിട്ട് 16 കമ്പുകൾ നടാം. എന്നാൽ കളിസ്ഥലത്തിന്റെ ചുറ്റളവ് എത്ര?

(A) 12 (B) 8

(C) 11 (D) 16

Answer: (D) 16


21. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ’യുടെ ആസ്ഥാനം :

(A) ഡൽഹി (B) മുംബൈ

(C) കൊൽക്കത്ത (D) ബാംഗ്ലൂർ

Answer: (B) മുംബൈ


22. ഇന്ത്യൻ വിപണിയിലെ ‘നാനോ’ കാർ നിർമ്മാതാവ്

(A) മാരുതി (B) മഹീന്ദ്ര

(C) ടാറ്റ (D) ഫോർഡ്

Answer: (C) ടാറ്റ


23. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ എന്നറിയപ്പെടുന്നത്

(A) ഗാനിമീഡ് (B) യൂറോപ്പ

(C) അയോ (D) കാലിസ്റ്റോ

Answer: (A) ഗാനിമീഡ്


24. ‘വന്ദേമാതരം’ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ച വർഷം :

(A) 1950 (B) 1947

(C) 1951 (D) 1956

Answer: (A) 1950


25. കൂടുകൂട്ടി മുട്ടയിടുന്ന ഒരേയൊരു പാമ്പ്:

(A) അണലി (B) രാജവെമ്പാല

(C) മൂർഖൻ (D) ശംഖുവരയൻ

Answer: (B) രാജവെമ്പാല


26. ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ചു എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ്?

(A) 7 (B) 5

(C) 6 (D) 9

Answer: (C) 6


27. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ :

(A) ഇംഗ്ലീഷ് (B) റഷ്യൻ

(C) ഹിന്ദി (D) മാൻഡരിൻ

Answer: (D) മാൻഡരിൻ


28. കാലാവസ്ഥാ പ്രവചനം, സമുദ്രനിരീക്ഷണം എന്നിവയ്ക്കായി 2009-ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം :

(A) എഡുസാറ്റ് (B) ഓഷ്യൻ സാറ്റ് II

(C) റിസാറ്റ് (D) ചന്ദ്രായൻ

Answer: (B) ഓഷ്യൻ സാറ്റ് II


29. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പ്രൊജക്ട് അഡ്വൈസറായി സ്ഥാനമേറ്റ ആദ്യ വനിത :

(A) കൽപന ചൗള (B) സുനിത വില്യംസ്

(C) കിരൺ ബേദി (D) ടെസി തോമസ്

Answer: (D) ടെസി തോമസ്


30. സുനാമി ദുരന്തം നടന്ന ദിവസം :

(A) 2005 ഡിസംബർ 25 (B) 2004 ഡിസംബർ 24

(C) 2004 ഡിസംബർ 26 (D) 2003 ഡിസംബർ 21

Answer: (C) 2004 ഡിസംബർ 26


31. കൂറുമാറ്റത്തിനുള്ള അയോഗ്യതാ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനാ ഷെഡ്യൂൾ (പട്ടിക)

(A) 10 (B) 12

(C) 9 (D) 8

Answer: (A) 10


32. യൂറോപ്യൻ രാജ്യങ്ങളിലെ പൊതു നാണയം :

(A) ഡോളർ (B) പൗണ്ട്

(C) യൂറോ (D) മാർക്ക്

Answer: (C) യൂറോ


33. ബി.ടി. വഴുതനവിത്ത് വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി

(A) കെന്റകി (B) മൊൺസാന്റോ

(C) യൂണിലിവർ (D) ഐ.ടി.സി.

Answer: (B) മൊൺസാന്റോ


34. മുല്ലപ്പെരിയാർ തർക്കപരിഹാരത്തിനുള്ള അഞ്ചംഗസമിതി ചെയർമാൻ

(A) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ (B) ജസ്റ്റിസ് കെ.ടി. തോമസ്സ്

(C) ജസ്റ്റിസ് ചെലമേശ്വർ (D) ജസ്റ്റിസ് എ.എസ്. ആനന്ദ്

Answer: (D) ജസ്റ്റിസ് എ.എസ്. ആനന്ദ്


35. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി :

(A) പീരുമേട് (B) വയനാട്

(C) പാലക്കാട് (D) പത്തനംതിട്ട

Answer: (B) വയനാട്


36. ‘റാൻ ഓഫ് കച്ചു’മായി ബന്ധപ്പെട്ടത്

(A) ദേശീയ സമുദ്ര ഉദ്യാനം (B) ഇക്കോ-ടൂറിസം പദ്ധതി

(C) കണ്ടൽക്കാട് (D) ശുദ്ധജലതടാകം

Answer: (A) ദേശീയ സമുദ്ര ഉദ്യാനം


37. ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

(A) ബയോ ഇൻഫർമാറ്റിക്സ് (B) മൈക്രോബയോളജി

(C) എക്സോ ബയോളജി (D) പാലിയന്റോളജി

Answer: (C) എക്സോ ബയോളജി


38. 2010-ലെ ഇഞാനപീഠ പുരസ്കാര ജേതാവ്

(A) എം.ടി. വാസുദേവൻ നായർ  (B) ഒ.എൻ.വി. കുറുപ്പ്

(C) മഹാശ്വേതാദേവി (D) ഡി. ജയകാന്തൻ

Answer:Question Cancelled


39. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കിയ സംസ്ഥാനം :

(A) കേരളം (B) പശ്ചിമബംഗാൾ

(C) ഗുജറാത്ത് (D) രാജസ്ഥാൻ

Answer: (D) രാജസ്ഥാൻ


40. പതിനൊന്നാം പഞ്ചവത്സര പദ്ധതി 20072012 ലക്ഷ്യമിടുന്ന വളർച്ചാ നിരക്ക്

(A) 9% (B) 10%

(C) 8% (D) 11%

Answer: (A) 9%


41. ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്

(A) യൂണിയൻ ലിസ്റ്റ് (B) സംസ്ഥാന ലിസ്റ്റ്

(C) കൺകറന്റ് ലിസ്റ്റ് (D) ഇവയൊന്നുമല്ല

Answer: (C) കൺകറന്റ് ലിസ്റ്റ്


42. സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ

(A) തിയോഡർ ഷ്വാൻ (B) റോബർട്ട് ബ്രൗൺ

(C) സെയ്നർ (D) ജെ.സി. ബോസ്

Answer: (D) ജെ.സി. ബോസ്


43. ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി :

(A) ട്രോപ്പോസ്ഫിയർ (B) മിസോസ്റ്റിയർ

(C) സ്ട്രാറ്റോസ്ഫിയർ (D) തെർമോസ്ഫിയർ

Answer: (C) സ്ട്രാറ്റോസ്ഫിയർ


44. അന്റാർട്ടിക്കയിലെ ആദ്യ ഇന്ത്യൻ ഗവേഷണ കേന്ദ്രം :

(A) ഹിമാദ്രി (B) ദക്ഷിൺ ഗംഗോത്രി

(C) മെതി (D) ഭാരതി 

Answer:(B) ദക്ഷിൺ ഗംഗോത്രി


45. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് 2011-ൽ അധികാരഭ്രഷ്ടനായ ഈജിപ്ഷ്യൻ ഭരണാധികാരി: 

(A) ഹോസ്നി മുബാറക് (B) കേണൽ ഗദ്ദാഫി

(C) അഹമ്മദ് നെജാദ് (D) സദ്ദാം ഹുസൈൻ

Answer: (A) ഹോസ്നി മുബാറക്


46. ‘ബ്രഹ്മോസ് മിസൈൽ’ ഏത് രാജ്യങ്ങളുടെ സംയുക്തസംരംഭമാണ്

(A) ഇന്ത്യ – യു.എസ്.എ. (B) ഇന്ത്യ – ഇസ്രായേൽ

(C) ഇന്ത്യ – ഫ്രാൻസ് (D) ഇന്ത്യ – റഷ്യ

Answer: (D) ഇന്ത്യ – റഷ്യ


47. ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട വിദേശി

(A) വാറൻ ആൻഡേഴ്സൺ (B) ക്വസ്റ്റ് റോച്ചി

(C) ക്ലാസ് ട്രെൻഡൽ (D) ഇവരാരുമല്ല

Answer: (A) വാറൻ ആൻഡേഴ്സൺ


48. ‘ടു ജി സ്പെക്ട്രം’ ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന ജെ പി.സി. അദ്ധ്യക്ഷൻ

(A) മനീഷ് തിവാരി (B) പി.സി. ചാക്കോ

(C) അരുൺ ജെല്ലി (D) സീതാറാം യെച്ചൂരി

Answer: (B) പി.സി. ചാക്കോ


49. കേരളത്തിലെ നിർദ്ദിഷ്ട സ്മാർട്ട് സിറ്റി പദ്ധതിയുടെ പാട്ടക്കരാറിൽ ഒപ്പുവെച്ച ടീകോം സി.ഇ.ഒ.

(A) എം.എ. യൂസഫലി (B) ഫരീദ് അബ്ദുൾ റഹിമാൻ

(C) അബ്ദുൾ ലത്തീഫ് അൽമുള്ള (D) മുഹമ്മദ് താരീഖ്

Answer: (C) അബ്ദുൾ ലത്തീഫ് അൽമുള്ള


50. 2011 മുതൽ ‘മഹാത്മാഗാന്ധി” തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിദിന വേതനം

(A) 100 രൂപ (B) 125 രൂപ

(C) 140 രൂപ (D) 150 രൂപ

Answer: (D) 150 രൂപ


WoW, You just completed 50 Questions, You are half way through. If you want to take a break you can (just bookmark this page), or you can continue with the remaining 50 Question and Answers

51. “ആഗോളതാപനത്തെ പ്രതിരോധിക്കുക’ എന്ന സന്ദേശവുമായി 2009-ൽ എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന രാജ്യം

(A) മ്യാൻമാർ (B) നേപ്പാൾ

(C) ഭൂട്ടാൻ (D) ചൈന

Answer: (B) നേപ്പാൾ


52. ദേശീയ വനിതാകമ്മീഷൻ ചെയർപേഴ്സൺ

(A) ഗിരിജാ വ്യാസ് (B) സുഷമാ സ്വരാജ്

(C) മീരാ കുമാർ (D) രേഘാ ശര്‍മ

Answer: (D) രേഘാ ശര്‍മ


53. ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം :

(A) പാകിസ്ഥാൻ (B) ചൈന

(C) ബംഗ്ലാദേശ് (D) നേപ്പാൾ

Answer: (C) ബംഗ്ലാദേശ്


54. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കംപ്യൂട്ടർവൽകൃത ജില്ലാ കളക്ട്രേറ്റ്

(A) കണ്ണൂർ (B) എറണാകുളം

(C) തിരുവനന്തപുരം (D) പാലക്കാട്

Answer: (D) പാലക്കാട്


55. ‘ബാർലോഗ് അവാർഡ് നൽകപ്പെടുന്ന മേഖല

(A) കാർഷികം (B) സാഹിത്യം 

(C) ശാസ്ത്രം (D) സാമൂഹ്യസേവനം

Answer: (A) കാർഷികം


56. 2008-ലെ മുംബൈ ഭീകരാക്രമണക്കേസ്സിൽ സുപ്രീംകോടതി വധശിക്ഷ ശരിവെച്ച പാക്സീകരൻ:

(A) സബാബുദ്ദീൻ അഹമ്മദ് (B) ഫാഹിം അൻസാരി

(C) അജ്മൽ കസബ് (D) അബു ഇസ്മയിൽ

Answer: (C) അജ്മൽ കസബ്


57. ‘കിഴക്കനേഷ്യൻ കടുവകൾ’ എന്നറിയപ്പെടുന്നത്:

(A) ജപ്പാൻ, തായ്വാൻ, സിംഗപ്പൂർ, ഹോങ്കോങ്ങ്

(B) തായ്വാൻ, സിംഗപ്പൂർ, ഹോങ്കോങ്ങ്, ദക്ഷിണകൊറിയ

(C) സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പെൻസ്, ഉത്തരകൊറിയ

(D) ഇവയൊന്നുമല്ല

Answer: (B) തായ്വാൻ, സിംഗപ്പൂർ, ഹോങ്കോങ്ങ്, ദക്ഷിണകൊറിയ


58. വാർത്തകളിൽ സ്ഥാനം നേടിയ ‘ബുർജ് ഖലീഫ’ എന്നത്

(A) ഏറ്റവും വലിയ വിമാനത്താവളം (B) തുർക്കി ഭരണാധികാരി

(C) ആഡംബര കപ്പൽ (D) ഏറ്റവും ഉയരം കൂടിയ കെട്ടിടം

Answer: (D) ഏറ്റവും ഉയരം കൂടിയ കെട്ടിടം


59. ഇന്ത്യയിൽ ആദ്യമായി ക്ലാസ്സിക്കൽ പദവി ലഭിച്ച ഭാഷ :

(A) സംസ്കൃതം (B) തമിഴ്

(C) കന്നഡ (D) ബംഗാളി

Answer: (B) തമിഴ്


60. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്

(A) 2010 ഏപ്രിൽ 1 (B) 2010 സെപ്റ്റംബർ 5

(C) 2009 ആഗസ്റ്റ് 15 (D) 2010 ജനുവരി 1

Answer: (A) 2010 ഏപ്രിൽ 1


61. ആണവശേഷിയുള്ള ആദ്യ ഇന്ത്യൻ മുങ്ങിക്കപ്പൽ :

(A) വിക്രമാദിത്യ (B) വിരാട്

(C) അരിഹന്ത് (D) നിഷാന്ത്

Answer: (C) അരിഹിന്ത്


62. കടലിൽ എണ്ണ കലർന്നുണ്ടാകുന്ന മലിനീകരണം തടയാൻ ഉപയോഗിക്കുന്ന ജനിതക ബാക്ടീരിയ

(A) ലെപ്റ്റോ സൈറ് (B) H1N1

(C) ക്ലോസ്ട്രിഡിയം ടെറ്റനി (D) സൂപ്പർബഗ്

Answer: (D) സൂപ്പർബഗ്


63. ലോക തണ്ണീർത്തട ദിനം:

(A) ഫെബ്രുവരി 2 (B) ജൂൺ 5

(C) മെയ് 1 (D) മാർച്ച് 21

Answer: (A) ഫെബ്രുവരി 2


64. 2010-ൽ സ്ഥാനമേറ്റ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ :

(A) നവീൻ ചൗള (B) വി എസ്സ്, സമ്പത്ത്

(C) എസ്സ്.വൈ. ഖുറേഷി (D) ടി.എൻ. ശേഷൻ

Answer: (C) എസ്സ്.വൈ. ഖുറേഷി


65. ഇന്ത്യയിലെ ആദ്യ ബയോ-ഡീസൽ പ്ലാന്റ് സ്ഥാപിക്കുന്ന സംസ്ഥാനം :

(A) തമിഴ്നാട്  (B) ഹരിയാന

(C) ഗുജറാത്ത് (D) ആന്ധ്രാപ്രദേശ്

Answer: (D) ആന്ധ്രാപ്രദേശ്


66. ഏറ്റവും കൂടുതൽ അണുപ്രസരണം ഉള്ളതായി BARC കണ്ടെത്തിയ സ്ഥലം :

(A) പൊക്രാൻ (B) കരുനാഗപ്പള്ളി

(C) കൽപാക്കം (D) ടോംബെ

Answer: (B) കരുനാഗപ്പള്ളി


67. ‘തിരുവിതാംകൂറിലെ ആധുനികാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം :

(A) വൈക്കം സത്യാഗ്രഹം (B) ക്ഷേത്രപ്രവേശന വിളംബരം

(C) അരുവിപ്പുറം പ്രതിഷ്ഠ (D) നിവർത്തന പ്രക്ഷോഭം

Answer: (B) ക്ഷേത്രപ്രവേശന വിളംബരം


68. കേരളത്തിൽ കർഷകദിനമായി ആഘോഷിക്കുന്ന ദിവസം:

(A) ചിങ്ങം 1 (B) നവംബർ 1

(C) ജനുവരി 26 (D) ഒക്ടോബർ 2

Answer: (A) ചിങ്ങം 1


69. ആധുനിക ഇന്ത്യയുടെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗവർണ്ണർ ജനറൽ

(A) മൗണ്ട് ബാറ്റൻ (B) റോബർട്ട് ക്ലൈവ്

(C) വെല്ലസ്ലി (D) ഡൽഹൗസി

Answer: (D) ഡൽഹൗസി


70. ബാരൺ ദ്വീപിന്റെ സവിശേഷത

(A) ലക്ഷദ്വീപിന്റെ തലസ്ഥാനം (B) പവിഴ ദ്വീപ്

(C) ഇന്ത്യയിലെ സജീവ അഗ്നിപർവ്വതം (D) യു.എസ്, നാവികത്താവളം

Answer: (C) ഇന്ത്യയിലെ സജീവ അഗ്നിപർവ്വതം


71. They made the car in Germany, ______

(A) did they? (B) do they?

(C) didn’t any? (D) didn’t they?

Answer: (D) didn’t they?


72. His father advised Raj______use soft drinks.

(A) not to (B) do not

(C) not (D) should not

Answer: (A) not to


73. I took a shower __________and got into the car.

(A) quick (B) quickly

(C) double quick (D) none of these

Answer: (B) quickly


74. It is one of the most popular bikes the world

(A) of (B) in

(C) among (D) on

Answer: (B) in


75. I_______the film in Bangalore last month.

(A) have seen (B) have been seeing

(C) had seen (D) saw

Answer: (D) saw


76. “Be in the red” means:

(A) found guilty (B) caught in a sex scandal

(C) making a financial loss (D) in leftist politics

Answer: (C) making a financial loss


77. Having found nothing to eat, I made an________

(A) omelette (B) omelett

(C) omelet  (D) omelete

Answer: (A) omelette


78. Opposite of the word ‘infeasible’ is______

(A) unfeasible (B) practicable

(C) nonfeasible (D) impossible

Answer: (B) practicable


79. The meaning of “proscribe’ is_______

(A) write (B) list medicine

(C) allow (D) banish

Answer: (D) banish


80. An expert in the choice of food:

(A) gourmand (B) gourmet

(C) glutton  (D) garrulous

Answer: (B) gourmet


81. The chairman__________ when the members brought the evidence.

(A) backed out (B) backed away

(C) backed down  (D) backed up

Answer:(C) backed down


82. One who pursue pleasure as a way of life is a__________

(A) hedonic (B) stoic

(C) valetudinarian (D) egotist

Answer: (A) hedonic


83. “Horse’ is to ‘mare’ as ‘ram’ is to________

(A) ewe (B) hen

(C) Cow (D) bitch

Answer: (A) ewe


84. I had met him ____ year ago.

(A) an (B) a

(C) the (D) no article

Answer: (B) a


85. He is an avowed

(A) bird watcher (B) bird-watcher

(C) birdwatcher  (D) none of the above

Answer: (A) bird watcher


86. The_______lost interest in the subject.

(A) media have (B) media has

(C) all the above (D) none of the above

Answer: (C) all the above


87. Cheap products are often_______

(A) more inferior (B) inferior

(C) much inferior  (D) very inferior

Answer: (D) very inferior


88. The company’s workforce is gradually_______

(A) reduced (B) been reduced

(C) being reduced (D) reducing

Answer: (C) being reduced


89. If I find your passport, I_______ it to you.

(A) send (B) would send

(C) will send  (D) would have send

Answer: (C) will send  


90. I look forward to______you again

(A) see (B) saw

(C) have seen (D) seeing

Answer: (D) seeing


91. താഴെ തന്നിരിക്കുന്ന പദത്തിൽ നാവ്’ എന്നർത്ഥം വരാത്ത പദമേത് ?

(A) ജിഹ്വ (B) രസന 

(C) വാചി (D) രസഞ്ഞ

Answer: (C) വാചി


92. ‘സൂരിനമ്പൂതിരിപ്പാട് ഏതു കൃതിയിലെ കഥാപാത്രമാണ്?

(A) കുന്ദലത (B) ശാരദ

(C) മാർത്താണ്ഡവർമ്മ (D) ഇന്ദുലേഖ

Answer: (D) ഇന്ദുലേഖ


93. ‘വിലാസിനി’ ആരുടെ തൂലികാനാമമാണ്?

(A) എം.കെ. മേനോൻ (B) കെ.പി.എസ്. മേനോൻ

(C) എം. എസ്. മേനോൻ (D) വി.എൻ. മേനോൻ

Answer: (A) എം.കെ. മേനോൻ


94. 2010-ലെ വയലാർ അവാർഡ് ലഭിച്ച ആൾ:

(A) ഡോ. എം. ലീലാവതി (B) എം.പി. വീരേന്ദ്രകുമാർ

(C) കെ. സച്ചിദാനന്ദൻ (D) വിഷ്ണുനാരായണൻ നമ്പൂതിരി

Answer: (D) വിഷ്ണുനാരായണൻ നമ്പൂതിരി


95. “താങ്കളുടെ അപേക്ഷ നിരസിക്കുന്നു’ എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം

(A) Your application is accepted (B) Your application is rejected

(C) Your application is relieved (D) Your application is expected

Answer: (B) Your application is rejected


96. ‘The cow is a hoofed animal’ – ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജമയേത്?

(A) പശു ഒരു കുളമ്പുള്ള മൃഗമാണ് (B) ഈ പശുവിന് ഒരു കുളമ്പേയുള്ളൂ

(C) പശു കുളമ്പുള്ള മൃഗമാണ് (D) പശുവാണ് കുളമ്പുള്ള മൃഗം.

Answer: (C) പശു കുളമ്പുള്ള മൃഗമാണ്


97. “കലവറ’ – പദം പിരിച്ചാൽ

(A) കല + വറ (B) കലം + അറ

(C) കലം + വറ (D) കല + അറ

Answer: (B) കലം + അറ


98. ‘കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം’ വാക്യത്തിൽ വിനയെച്ച രൂപമേത് ?

(A) കരിങ്ങാലി (B) ഇട്ടു

(C) തിളപ്പിച്ച (D) വെള്ളം

Answer: (B) ഇട്ടു


99. “അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല” വാക്യത്തിൽ തെറ്റായ പ്രയോഗമേത് ?

(A) അവനവന്റെ (B) പ്രവർത്തിയുടെ

(C) ഫലം അനുഭവിക്കാതെ (D) നിവൃത്തിയില്ല

Answer: (B) പ്രവർത്തിയുടെ


100. ‘പതുക്കെയാവുക’ എന്നർത്ഥം വരുന്ന ശൈലി

(A) താളം മാറുക (B) താളം പിഴയ്ക്കുക

(C) താളം മറിയുക (D) താളത്തിലാവുക

Answer: (D) താളത്തിലാവുക


Vola, You just worked out 100 Questions and Answers. Kerala Psc repeats many Questions in their exams so Previous Question papers are always important. If any of your friends are preparing for Upcoming LDC 2020 Exam, please do share this post with them

If you want to download this 58/2011 LDC Question paper with marked Answers as pdf, You can do that by clicking the download button Below.

Leave a Reply

Close Menu